റിമ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടെന്ന് പ്രമുഖ നടന്‍ | Oneindia Malayalam

2018-01-18 433

താന്‍ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയത് 'ഒരു മീന്‍ പൊരിച്ചതിന്റെ പേരിലാണ്' എന്നായിരുന്നു റിമ കല്ലിങ്കല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ടെഡ് എക്‌സ് സ്പീച്ചില്‍ പറഞ്ഞത്. എന്നാല്‍ റിമ പറഞ്ഞതിനെ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം മീന്‍ പൊരിച്ചത് കിട്ടാത്തതിലെ കെറുവ് മാത്രമായാണ് കണ്ടത്. ഇതിന്റെ പേരില്‍ റിമയ്‌ക്കെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണവും ട്രോള്‍ ആക്രമണവും നടന്നു. ഇപ്പോഴും ട്രോളുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. റിമയെ പിന്തുണച്ചും ഒട്ടനവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ റിമ കല്ലിങ്കലിന്റെ ഫെമിനിസത്തെ ചോദ്യം ചെയ്യുകയാണ് പ്രമുഖ നടനായ അനില്‍ പി നെടുമങ്ങാട്. കമ്മട്ടിപ്പാടം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനില്‍. റിമ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണ് എന്നാണ് കാര്യകാരണ സഹിതം അനില്‍ പറയുന്നത്.